ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് കരിമ്പ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി മതിപ്പുറത്തിന്റെ മകൻ അലക്സ് ആൻ്റണി ആണ് മരിച്ചത്. 25 വയസായിരുന്നു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലാണ് അപകടം. കരിമ്പ ഇടക്കുർശിയിൽ വച്ചാണ് അപകടമുണ്ടായത്. ഇടക്കുർശ്ശി കുന്നിൽ ജീപ്പും പിക്കപും തമ്മിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
പ്രായ പൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, മൂന്നുപേർ അറസ്റ്റിൽ
സാരമായി പരിക്കേറ്റ അലക്സിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. എംഇഎസ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു മരിച്ച അലക്സ്. അടുത്തിടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക