സീനിയർ ഡിവിഷൻ ആർമി വിഭാഗം ആൾ ഇന്ത്യ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട് എൻസിസി കേഡറ്റ് കെ.മാധവ്. പാലക്കാട് പട്ടാമ്പി നീലകണ്ഠ ഗവ. സംസ്കൃത കോളേജിലെ എൻസിസി കേഡറ്റ് ആണ് കെ.മാധവ്.
ടാറ്റ നെക്സോൺ ഇലക്ട്രിക് കൂപ്പെ എസ്യുവിയുടെ ചിത്രങ്ങൾ പുറത്തുവന്നു, 400 കിലോമീറ്റർ റേഞ്ച് ഉണ്ടാകും
ഡൽഹിയിൽ നടക്കുന്ന 2022 റിപ്പബ്ളിക്ദിന ക്യാമ്പിന്റെ ഭാഗമായ സെലക്ഷനിൽ, മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള എൻ സി സി കേഡറ്റുകളെ മറികടന്നാണ് പട്ടാമ്പി ഗവ. സംസ്ക്യത കോളേജിലെ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിയായ കെ. മാധവ് ഈ നേട്ടം കൈവരിച്ചത്.
റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി 28 ന് നടക്കുന്ന പി.എം റാലിയിൽ വെച്ച് പ്രധാനമന്ത്രിയിൽ നിന്നും മാധവ് അവാർഡ് സ്വീകരിക്കും.
കുമരനെല്ലൂർ കല്ലേക്കാട്ടിൽ സദാശിവൻ – ജയ ദമ്പതികളുടെ മകനാണ്.
സാംസങ് ഗാലക്സി എസ് 22 സീരീസ് അടുത്ത മാസം ലോഞ്ച് ചെയ്യും, വില ഇതാണ്
പട്ടാമ്പി കോളേജിൽ നിന്ന് മാധവിന് പുറമെ അബ്ദുൽ ഹാഷിം, ഹരി ലക്ഷ്മി എന്നീ മൂന്ന് പേരാണ് ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്നത്. മുന്നാഴ്ചയായി, ഡൽഹിയിൽ തീവ്രപരിശീലനത്തിലാണിവർ. രജ്പത് റാലി , കൾച്ചറൽ പ്രോഗ്രാം തുടങ്ങിയവയിലേക്കും ഇവർക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക