Home ASTROLOGY ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രക്കാർ ഒരുപാട് കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും

ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രക്കാർ ഒരുപാട് കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും

മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

വീട്ടിൽ നിന്ന് ഉൾപ്പെടെ പലയിടത്തുനിന്നും എതിർപ്പുകൾ ഉണ്ടാവാം. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. ആരോഗ്യ പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം കൊണ്ട് എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് പോലും സഹായങ്ങൾ ലഭിക്കുന്ന ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബന്ധുക്കളെ സന്ദർശിക്കാൻ സാധ്യത ഉണ്ട്. യാത്രകൾ ഗുണകരമായിരിക്കും ചെയ്യും.

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം വാങ്ങാനും സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ചിലർ വീട് പുതുക്കി പണിയാൻ തീരുമാനിക്കും.

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

തരക്കേടില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകുന്ന ദിവസമാണിന്ന്. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരിചയമില്ലാത്തവരുമായുള്ള ഇടപാടുകൾ ഒഴിവാക്കുക. ദീർഘയാത്രകൾ ഗുണകരമാകും.

ചിങ്ങം: (മകം, പൂരം, ഉത്രം1/4)

നന്നായി സംസാരിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ധനസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)

ഒരുപാട് കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. ആഗ്രഹിച്ച മറുപടി കമിതാവിൽ നിന്നും ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പൊതുവേ ഗുണകരമായ ദിവസമാണ്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം3/4)

പണിയെടുത്ത് നേടിയ പണം അധികമായി ചെലവാകുന്ന ദിവസമാണിന്ന്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. എതിരാളികളെ കരുതിയിരിക്കുക.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാഗ്യം കൊണ്ട് നേട്ടങ്ങളുണ്ടാകും ഏറെ ദിവസമായി പരിശ്രമിക്കുന്ന ചില കാര്യങ്ങളും ഇന്ന് നടക്കും. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.

ധനു: (മൂലം, പൂരാടം, ഉത്രാടം)

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ചിലർക്ക് പുതിയ ബിസിനസ് തുടങ്ങാനുള്ള യോഗവും കാണുന്നുണ്ട്. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗമുണ്ട്.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വിചാരിക്കാത്ത പല തടസ്സങ്ങളും ഇന്ന് നേരിടേണ്ടിവരും. രോഗബാധകൾക്കും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കുക.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ചിരുന്ന പലതും നടക്കുന്ന ദിവസമാണിന്ന്. കമിതാക്കളുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. പുതിയ ബിസിനസുകൾ ആരംഭിക്കാൻ കഴിയും. സാമ്പത്തിക നില ഭദ്രമാണ്.

Also Read :   ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും ഭക്ഷണങ്ങൾ