ഷെയിൻ നിഗം, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂതകാലം’. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോകുകയാണ് ചിത്രം. ഷെയിൻ നിഗത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി അടയാളപ്പെടുത്താവുന്ന കഥാപാത്രമായിരിക്കും ഭൂതകാലത്തിലേത് എന്നാണ് സിനിമാസ്വാദകരുടെ അഭിപ്രായം.
ഇപ്പോഴിതാ ഷെയിൻ നിഗത്തിനും രേവതിയ്ക്കും സിനിമക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
ഇത് ഭൂതകാലമല്ല…ഷെയിൻ നിഗം എന്ന നടന്റെ ഭാവികാലമാണ്… കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു…ഷെയിൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവെക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു…
രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്…കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..
‘സിനിമയിലെ ചില സാഹചര്യങ്ങള്യഥാര് ത്ഥ ജീവിതവുമായി ബന്ധപ്പെട്ടതാണ്’; തുറന്നുപറഞ്ഞ് രേവതി
രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് …ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്…ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു…
പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ…അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണിസിനിമ…ആശംസകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക