കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം 145 വിവാഹങ്ങളാണ് നടന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇതേ ദിവസത്തേയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ കോവിഡ് മൂലം 17 വിവാഹങ്ങള്‍ റദ്ദാക്കി. മൂന്ന് മണ്ഡപങ്ങളിലായി തിരക്കിനനുസരിച്ചാണ് വിവാഹങ്ങൾ നടന്നത്. ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചത്.
അബുദാബി എമിറേറ്റില്‍ പ്രവേശിക്കുന്നതിന് കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ല
ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും പോലീസും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് ഒരുവിധം നിയന്ത്രിച്ചത്. പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു. ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക