ഡല്‍ഹി: ‘കാണാതായ’ അരുണാചൽ കൗമാരക്കാരന് മിറാം തരോൺനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് എംഎൽഎ നിനോംഗ് എറിംഗ്.
അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ ഒരു ആൺകുട്ടിയെ കണ്ടെത്തിയെന്നും അവനെ മോചിപ്പിക്കുന്നതിനോ മടങ്ങിവരുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഞായറാഴ്ച ഇന്ത്യൻ സൈന്യത്തെ അറിയിച്ചിരുന്നു.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യൻ യുവാവ് മിറാം തരോൺ സുരക്ഷിതമായി തിരിച്ചെത്തണമെന്ന് എറിംഗ് ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയാണ് അരുണാചൽ പ്രദേശിൽ നിന്നുള്ള 17 കാരനായ യുവാവിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതെന്ന് എറിംഗ് പറഞ്ഞു. ഇന്ത്യൻ ഭൂമിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം പരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക