സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കും. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തില്‍ പ്രഖ്യാപിക്കും എന്നാണ് വിവരം. ബെവ്കോ ശുപാർശ ചെയ്തത് പ്രകാരം 175 പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കുവാനാണ് തീരുമാനം. ഇക്കാര്യം സർക്കാർ പരിശോധിക്കുകയാണ്. നേരത്തെ ബെവ്കോയ്ക്ക് 375 ഔട്ട്ലെറ്റുകളാണ് ഉണ്ടായിരുന്നത്.
ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിലും ഉടൻ തീരുമാനമാകും. പഴങ്ങളില്‍ നിന്നും വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തില്‍ പ്രഖ്യാപിക്കും. നിലവിലെ ഔട്ട്ലെറ്റുകളില് തിരക്കുകൂടുന്ന സാഹചര്യത്തില്‍ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്ലെറ്റുകള് തുറക്കുവാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക