പഞ്ചാബിൽ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ പാര്‍ട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ്. മുന്‍ ഹോക്കി ടീം നായകന് അജിത് പാല് സിങിനെ ഏറ്റവും പ്രമുഖൻ ആക്കിക്കൊണ്ടാണ് പട്ടിക. 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 117 മണ്ഡലങ്ങളില്‍ 37 സീറ്റാണ് സഖ്യചര്ച്ചയിലൂടെ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്.
ട്രെയിനുകളിൽ ഇനി രാത്രി ബഹളം വേണ്ട, പാട്ടുവയ്ക്കുന്നതിനും ഉറക്കെ സംസാരിക്കുന്നതിനും വിലക്ക്
ബിജെപിയും ശിരോമണി അകാലിദളും ചേര്‍ന്നുള്ള സഖ്യത്തോടൊപ്പമാണ് പഞ്ചാബില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് അങ്കത്തിനിറങ്ങുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിരിക്കുന്നത്. അന്തരിച്ച പഞ്ചാബ് ഡിജിപി ഇസ്ഹാര്‍ ആലം ഖാന്റെ ഭാര്യയും ശിരോമണി അകാലിദള്‍ മുന്‍ എംഎല്‍എ കൂടിയായ ഫര്‍സാന ആലം ഖാനാണ് മാല്‍വയിലെ മലര്കോട്ടയില് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക