റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയുടെ വീട്ടിൽ മോഷണം. ഞായറാഴ്ച റയൽ മാഡ്രിഡും എൽഷെയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് മോഷണം നടന്നത്.
മത്സരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ബെൻസേമ മനസ്സിലാക്കുന്നത്.
എന്തൊക്കെ മോഷണം പോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. മതിൽ ചാടിക്കടന്ന് ജനൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിൽ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക