എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി. ഹൈക്കോടതിയാണ് പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഉത്തരവിട്ടത്. ഇതോടെ ഇനി എല്ലാവർക്കും വോട്ടവകാശം ലഭിക്കും. എല്ലാ അംഗങ്ങള്‍ക്കും ഇനി വോട്ട് രേഖപ്പെടുത്തുവാനാകും. നേരത്തെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നായിരുന്നു രീതി. ഇതാണിപ്പോ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
2022 ലെ വനിതാ ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറി, ബാക്കിയുള്ള മത്സരങ്ങൾ കോവിഡ് കാരണം റദ്ദാക്കി
തെരഞ്ഞെടുപ്പ് വരുന്ന ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു എസ്എന്‍ഡിപിയിലെ നിലവിലെ വോട്ടിങ് രീതി. ഓരോ 200 അംഗങ്ങള്‍ക്കും ഒരു വോട്ട് എന്ന പറയാം. ഇത്തരം രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക