Home AUTOMOBILE വോള്‍വോ എക്സ്സി 90 എസ്‌യുവി സ്വന്തമാക്കി സംവിധായകന്‍ ആഷിക് അബു

വോള്‍വോ എക്സ്സി 90 എസ്‌യുവി സ്വന്തമാക്കി സംവിധായകന്‍ ആഷിക് അബു

ആഡംബര കാറുകൾ ഇപ്പോഴും സിനിമാ താരങ്ങൾക്കുൾപ്പെടെ പ്രിയപ്പെട്ടവയാണ്. അടുത്തിടെയാണ് റിമ കല്ലിങ്കൽ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചത്. അതിനു പിന്നാലെ തന്നെ വോള്‍വോ എക്സ്സി 90 എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകൻ ആഷിക് അബുവും.

സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു; അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം; യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു; ശിവശങ്കറിന്റെ പിറന്നാൾ ദിന കുറിപ്പ് വൈറലാകുന്നു

കൊച്ചിയിലെ വോള്‍വോ ഷോറൂമില്‍ നിന്നാണ് ആഷിക് അബുവും റീമ കല്ലിങ്കലും വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ചെത്തി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയത്.

മഹീന്ദ്ര ഥാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്തുള്ള ഹിന്ദു സേവാ കേന്ദ്രത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും

സുരക്ഷയുടെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന വാഹനം കൂടിയാണ് വോള്‍വോ എക്സ്സി 90 എസ്‌യുവി. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.6 സെക്കന്‍ഡ് മാത്രം മതിയാകും. 89 വര്‍ഷത്തെ വോള്‍വോയുടെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്‌സ്‌സി 90 എന്ന് പറയാം. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂമിലെ ഏകദേശ വില.

Also Read :   യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല; വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ല, മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്ന് കേന്ദ്ര സ‍ര്‍ക്കാര്‍