ദേശീയപാതകൾ ഉത്പന്നങ്ങൾ വില്പനയ്ക്ക് വച്ച് ആമസോൺ. പ്രതിഷേധം ശക്തമായി. ഇന്ത്യൻ ദേശീയപതാക പ്രിന്റ് ചെയ്ത ഉത്പന്നങ്ങളാണ് ആമസോണിൽ വില്പനയ്ക്കായി വച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ദേശീയപതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വച്ചതിന് പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിനെതിരെ നടപടി വേണമെന്നും ഉത്പന്നങ്ങൾ ഉടൻ സൈറ്റിൽ നിന്നും നീക്കം ചെയ്യണമെന്നുമാണ് ആവശ്യം.
Indian National flag symbolises National pride..
Represents India's long struggle for freedom ..#Amazon_Insults_National_Flag
by selling T-shirts, shoes, toilet seat covers, masks, etcSo, boycott #Amazon & Appeal to Govt for action against it for violating relevant rules. pic.twitter.com/v9ZZG0rHOT
— Siyaram Saha (@srsahacls) January 24, 2022
ഇത് രാജ്യത്തെ തന്നെ അപമാനിക്കുന്ന പ്രവർത്തിയാണ്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഭക്ഷണ സാധനങ്ങൾ, മഗ് തുടങ്ങി പല സാധനങ്ങളിലും ദേശീയപതാക പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആമസോണിനു നേരെ ഹാഷ്ടാഗ് ഉയർന്നിരിക്കുകയാണ്. ട്വിറ്റർ വഴി ഹാഷ്ടാഗുമായി നിരവധി പേര് മുന്നോട്ട് വന്നു കഴിഞ്ഞിട്ടുണ്ട്. 2017ലും ആമസോൺ സമാനമായ വിവാദത്തിൽ പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക