കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരെ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുവാനുള്ള തീരുമാനവുമായി ബ്രിട്ടൻ. വാക്സിൻ ഡോസും സ്വീകരിച്ച വിദേശസഞ്ചാരികളെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുവാനാണ് തീരുമാനം. ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തന്നെ ഒദ്യോഗികമായി അറിയിച്ചു. എന്നാൽ, എന്ന് മുതലാണ് അറിയിപ്പ് നിലവിൽ വരിക എന്നത് സംബന്ധിച്ച് വ്യക്തത നൽകിയിട്ടില്ല.
സഞ്ചാരികള്‍ക്കായി ബ്രിട്ടന് തുറന്നു നൽകുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ബ്രിട്ടനിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറവ് വന്നിട്ടുണ്ട്. വിശദവിവരങ്ങള്‍ പാര്‍ലമെന്റില്‍ ഉടന്‍ അറിയിക്കുമെന്ന് ബോറിസ് ജോണ്സണ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക