Home ASTROLOGY പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും; ഇന്ന് നിങ്ങൾക്കെങ്ങനെ ?

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും; ഇന്ന് നിങ്ങൾക്കെങ്ങനെ ?

മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. പുതിയ ജോലിയിൽ പ്രവേശിക്കും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

മനക്ലേശം ഉണ്ടാകാനിടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. നിസ്സാര രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. വിവാഹാലോചനകളിൽ തീരുമാനം ആകില്ല. കുടുംബ ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കുന്നത് ദോഷങ്ങൾക്ക് പരിഹാരമാണ്.

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)

പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മകളുടെ വിവാഹം നിശ്ചയിക്കും.

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

നന്നായി സംസാരിച്ചു പലകാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും ഇന്ന് മികച്ചതായിരിക്കും. നിശ്ചയിച്ചിരുന്ന യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.

ചിങ്ങം: (മകം, പൂരം, ഉത്രം1/4)

വിദേശത്തുനിന്ന് ചില സഹായങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കലാകാരൻമാർക്ക് ചില അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികനില ഭദ്രമാണ്.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)

പൊതുവേ ഗുണകരമായ ഒരു ദിവസമാണ് ഇന്ന്. ബിസിനസ്സിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. സൗഹൃദങ്ങൾക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യും.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

കുടുംബാംഗങ്ങളോടൊപ്പം ഒരു മംഗളകർമ്മത്തിന് പങ്കെടുക്കും. സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കാനിടയുണ്ട്. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും. കമിതാക്കൾക്കും സന്തോഷിക്കാനുള്ള വക ഉണ്ടാകും.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)

ക്ഷോഭം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രതീക്ഷിക്കാത്ത ചിലവുകൾ വന്നുചേരും. ചെറിയ യാത്രകൾ ഗുണകരമാകും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല .

ധനു: (മൂലം, പൂരാടം, ഉത്രാടം1/4)

പല തടസ്സങ്ങളും ഇല്ലാതാകുന്ന ഒരു ദിനമാണിന്ന്. സ്വന്തം അധികാരം കൊണ്ട് മറ്റുള്ളവർക്ക് ചില സഹായങ്ങൾ ചെയ്യാൻ കഴിയും. ദാമ്പത്യജീവിതം ഊഷ്മളമാകും. യാത്രകൾ ഗുണകരമായി തീരും.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഔദ്യോഗികരംഗത്ത് അനുകൂലം ആയിട്ടുള്ള ദിനമാണിന്ന്. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം കൂടും. കാർഷിക ആദായം വർദ്ധിക്കും. പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ശത്രുക്കളായിരുന്നവരെ മിത്രങ്ങൾ ആക്കാൻ സാധിക്കും. ഇന്ന് എന്ത് ചെയ്താലും അതിൽ നിന്നൊക്കെ നേട്ടമുണ്ടാകും. അസുഖങ്ങൾ പൂർണ്ണമായും ഭേദമാകും. യാത്രകൾ ഗുണകരമാകും.

മീനം: ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പൊലീസ് സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. അപേക്ഷിച്ചുള്ള വായ്പകൾ അനുവദിച്ചു കിട്ടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും ബന്ധുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാകാം.

Also Read :   സ്‌പെഷ്യല്‍ കൂന്തള്‍ ഫ്രൈ തയാറാക്കാം