റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. നാടിന്റെ പുരോഗതിക്കായി ഏവരും കൈകോര്‍ക്കേണ്ട സമയമാണിത്. ഇവിടെ ഇപ്പോൾ പ്രചരിക്കുന്ന കുപ്രചാരണങ്ങളെയെല്ലാം തള്ളിക്കളയണം. വികസനത്തിന്റെ ഗുണഫലം എല്ലാവരിലും എത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക