റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി . റിപബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്ളോട്ട് ഷെയര്‍ ചെയ്താണ് എംഎം മണിയുടെ പോസ്റ്റ്.
ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ് എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിന്റെ ടാബ്ലോ പരേഡില്‍ നിന്നൊഴിവാക്കിയത് വലിയ വിവാദമായിരുന്നു.
ജഡായുപ്പാറയുടെയും ശ്രീനാരായണഗുരുവിന്റെയും ടാബ്ലോയായിരുന്നു കേരളം നല്‍കിയിരുന്നത്. ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യന്റെ ദൃശ്യം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക