ലഭിച്ച പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ. ദീര്‍ഘകാലം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് 78-ാം വയസിലാണ് പത്മ ഭൂഷന് പുരസ്കാരം ലഭിക്കുന്നത്. പ്രതിപക്ഷ നിരയിലെ രണ്ട് പ്രധാന നേതാക്കളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്കാര പട്ടികയില്‍ ഉണ്ടായിരുന്നത്.
എന്റെ മകന് നീതി തരുമോ? കേരളത്തോട് മകന്റെ അമ്മ
ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിനും പത്മ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിന്റെ പത്മഭൂഷണ്‍ പുരസ്കാരം നിരസിക്കുകയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ.
പുരസ്കാരത്തിളക്കവുമായി മലയാളത്തിലെ ആദ്യ സോംബി ഷോർട്ട് ഫിലിം
പുരസ്കാരത്തിനായി തന്റെ പേര് ആര് നല്കിയെന്നറിയില്ലെന്നും പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ താന്‍ അത് നിരസിക്കുന്നുവെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് നേരത്തേയും സര്‍ക്കാരുകള്‍ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും അവര്‍ സ്വീകരിച്ചിരുന്നില്ല. ഹിരണ്‍ മുഖര്‍ജി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു തുടങ്ങിയവര്‍ക്ക് നേരത്തേ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക