കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
ആശങ്കയോടെ വടക്കന്‍ കേരളം: രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, 1 മുതല്‍ 9 വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തിൽ വിലയിരുത്തും. പരീക്ഷ തീയതി തൽക്കാലത്തേക്ക് മാറ്റേണ്ടതില്ലെന്നാണ് കഴിഞ്ഞ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക