ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ദില്ലിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ – ഇരട്ട നിയന്ത്രണം ഒഴിവാക്കി.
രാത്രി കാല കർഫ്യു തുടരും. സ്കൂളുകൾ അടഞ്ഞു കിടക്കും. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്‍1ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം.
രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ദില്ലി സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക