ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണവിലയിൽ വർധനവുണ്ടായതിന് പിന്നാലെ ഇന്നും വില ഇടിഞ്ഞു. നിങ്ങളും ഈ സമയത്ത് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഇതൊരു നല്ല അവസരമാണ്.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണത്തിന്റെ വില വ്യാഴാഴ്ച 1.12 ശതമാനം കുറഞ്ഞു. അതേ സമയം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്.
2020 ഓഗസ്റ്റിൽ MCX-ൽ, 10 ഗ്രാം സ്വർണ്ണത്തിന്റെ വില 56,200 രൂപയിൽ എത്തിയിരുന്നു. മറുവശത്ത്, എംസിഎക്സിന്റെ കണക്കനുസരിച്ച്, ഇന്ന് സ്വർണ്ണം 10 ഗ്രാമിന് 48,305 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്, അതായത്, സ്വർണ്ണത്തിന് അതിന്റെ ഉയർന്ന നിലവാരത്തിൽ നിന്ന് 7,900 രൂപ കുറഞ്ഞു.
ഇന്ന്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണ വില 1.12 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 48,305 രൂപയായി. അതേ സമയം വെള്ളി വില കിലോഗ്രാമിന് 1.23 കുറഞ്ഞ് 63,282 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക