ഡല്‍ഹി: രാജ്യത്ത് 2,51,209 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 627 പേര് രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്‍. 24 മണിക്കൂറില്‍ 3,47,443 പേര് രോഗമുക്തരായി.
ഇതുവരെ വാക്സീന് സ്വീകരിച്ചത് 164 കോടി പേരാണ്. ഒമിക്രോൺ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോർട്ട് പറയുന്നു.
കൊവിഡ് സ്ഥിതി വിലയിരുത്താൻ തെക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്സിനേഷൻ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക