ബ്രോ ഡാഡിയെയും കുര്യനെയും സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുകയാണ് ലാലു അലക്സ്.
‘വളരെക്കാലത്തിന് ശേഷം ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാൻ വായിച്ചു, ബ്രോ ഡാഡി സിനിമയ്ക്കും കുര്യൻ മാളിയേക്കലിലും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി’, എന്നാണ് ലാലു അലക്സ് ഫേസ്ബുക്കിൽ കുറിച്ചത്.
ബ്രോ ഡാഡിയിൽ എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്സിന്റേതായിരുന്നു. കുര്യനായി ലാലു അലക്സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
ഒരു ഇടവേളക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രം ഗംഭീരമാക്കാന്‍ ലാലു അലക്സിന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക