പൂനെ: ഓൺലൈനിൽ ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് പൂനെയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്.
ഓൺലൈനായി വായ്പകൾ നൽകുന്ന ഒരു മൊബൈൽ ആപ്പിൽ നിന്നും ആദർശ് 8000 രൂപ വായ്പയായി എടുത്തിരുന്നു. ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദർശിന്റെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നു.
ആദർശിന്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു. ഇതേ തുടർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു യുവാവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ആദർശിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത സൈബർ പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക