ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തയാളെ കണ്ടെത്തിയതിനെ കുറിച്ച് നടൻ ടിനി ടോം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
പരാതി കിട്ടിയുടൻ പ്രതിയെ പിടികൂടിയതില്‍ കേരള പൊലീസിനെ അഭിനന്ദിക്കുകയായിരുന്നു ടിനി ടോം. ഷിയാസ് എന്നയാണ് പ്രതിയെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു. ഷിയാസ് കരീമാണ് പ്രതി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ടിനി ടോം.
എന്നെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞ ആളുടെ പേര് ഷിയാസ് എന്നാണ്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്ന നടനും മോഡലുമായ ആള് എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത് എന്നും ടിനി ടോം ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക