Home ASTROLOGY പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്; ചിലപ്പോൾ വീടു വിട്ടു നിൽക്കേണ്ടി...

പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്; ചിലപ്പോൾ വീടു വിട്ടു നിൽക്കേണ്ടി വരാം, പല കാര്യങ്ങളും ഇന്ന് മന്ദഗതിയിലാകും; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

പല മാറ്റങ്ങളും തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. സന്തോഷവും മനസ്സമാധാനവും ഉണ്ടാകും. വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ദീർഘനാളായി പ്രതീക്ഷിച്ചിരുന്നു എന്ന ഒരു സന്ദേശം എത്തിച്ചേരും.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

ചില കാര്യങ്ങൾ ഇന്ന് തടസ്സം നേരിടും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പങ്കുകച്ചവടം ലാഭകരമാകും. വരുമാനം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്. ചിലപ്പോൾ വീടു വിട്ടു നിൽക്കേണ്ടി വരാം. പല കാര്യങ്ങളും ഇന്ന് മന്ദഗതിയിലാകും. മനക്ളേശത്തിനും ഇടയുണ്ട്.

ചിങ്ങം: (മകം, പൂരം, ഉത്രം1/4)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമാണ്. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)

വരവിലും അധികമായി ചിലവുകൾ ഉണ്ടാകും. ചെറു യാത്രകൾ ആവശ്യമായി വരും. വാഹനത്തിന് കേടുപാടുകൾ ഉണ്ടാകാനിടയുണ്ട്. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

ബന്ധുക്കളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. യാത്രകൾ ഗുണകരമായി തീരും.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഏറെ കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലേഖകന്മാർക്ക് ശോഭിക്കാൻ കഴിയും. പേരും പെരുമയും വർദ്ധിക്കും.

ധനു: (മൂലം, പൂരാടം, ഉത്രാടം)

സൽക്കാരങ്ങളിൽ പങ്കെടുക്കും. ചില ഭാഗ്യാനുഭവങ്ങളും ഇന്ന്പ്രതീക്ഷിക്കാം. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. ചിലവുകൾ വർദ്ധിക്കും. പ്രതീക്ഷിക്കാത്ത ചില യാത്രകൾ അത്യാവശ്യമായി നടത്തേണ്ടിവരും.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വരുമാനം വർദ്ധിക്കുന്ന ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. എതിരാളികളെ വശത്താക്കാൻ സാധിക്കും.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബിസിനസ് ലാഭകരമായി തീരും. ബന്ധുക്കളെ കൊണ്ടു പല സഹായങ്ങളും പ്രതീക്ഷിക്കാം. മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

Also Read :   കൊട്ടിയൂരിൽ ചന്ദ്രശേഖരനില്ല ; വേർപാടിന്റെ ഓർമ്മകളിൽ ഭണ്ഡാരമെഴുന്നള്ളത്ത് ചടങ്ങ് കഴിഞ്ഞു,ഇനി ഉത്സവത്തിരക്ക്