യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മദ്യം നൽകിയ ശേഷം ഉല്ലാസനൗകയിൽ വച്ചാണ് പീഡിപ്പിച്ചത്. 2020 ഡിസംബർ 30നായിരുന്നു സംഭവം. 20 ദശലക്ഷം ഡോളറാണ് പരാതിക്കാരി നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
വിളിച്ചുവരുത്തി മദ്യം നൽകി മയക്കിയ ശേഷമായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു.
തെറ്റായ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നു ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ക്രിസ് ബ്രൗൺ പ്രതികരിച്ചു. ഏതെങ്കിലും സംഗീത പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇത്തരം ഓരോ കേസുകെട്ടുകൾ വരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
2009ൽ മുൻ കാമുകി ഗായിക റിയാനയെ മർദിച്ചതിന്റെ പേരിലും ക്രിസിനെതിരെ കേസുണ്ടായിരുന്നു. ലൈംഗിക പീഡനാരോപണവും മുൻപ് ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക