സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി. കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഹൈക്കോടതി തടഞ്ഞത്. കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച് എൻഎസ്എസ് സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലാണ് ഇടക്കാല ഉത്തരവ്.
‘മഞ്ജു വാര്യരുമായുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ട്, തരാനാകില്ല’, ദിലീപ് ഹൈക്കോടതിയിൽ
പരീക്ഷ നടത്തുന്നത് രോഗബാധ വർധിപ്പിക്കുന്നുവെന്നും ആവശ്യത്തിന് അധ്യാപകർ ഇല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ഫെബ്രുവരി എട്ട് വരെ മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്.
മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സിപിഎം
എന്നാൽ, കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കണ്ണൂർ ജില്ലയിൽ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ് കണ്ണൂർ സർവകലാശാല. ജില്ലാ കലക്ടറുടെ നിർദേശം പോലും മറികടന്നാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഇരുപതിലധികം പേർ കൂടി നില്‍ക്കരുതെന്ന കര്‍ശന വിലക്കുണ്ടായിട്ടും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർവകലാശാല തെരഞ്ഞെടുപ്പും ആഹ്ലാദ പ്രകടനവും നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക