ഈ വർഷം രാജ്യത്ത് ഡിജിറ്റൽ കറൻസി പുറത്തിറങ്ങും. കേന്ദ്രത്തിന്റെ 2022 -23 വർഷത്തെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ റിസർവ് ബാങ്ക് പുറത്തിറക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ രൂപയ്ക്ക് അനുമതി നൽകിക്കഴിഞ്ഞു.
എയർ ഇന്ത്യയ്ക്ക് പിന്നാലെ എൽഐസിയും സ്വകാര്യവത്കരിക്കാൻ കേന്ദ്രം.. ബജറ്റ് അവതരണം തുടരുന്നു
ബ്ലോക്ക് ചെയിൻ സംവിധാനത്തിലായിരിക്കും ഡിജിറ്റൽ രൂപ പുറത്തിറങ്ങുക. അങ്ങനെ ഡിജിറ്റൽ രൂപ രാജ്യത്ത് നടപ്പാക്കുകയാണ്. മറ്റൊന്ന് ഇ-പാസ്പോർട്ടും ഈ വർഷം ലഭ്യമാക്കും. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് ഈ വർഷം തന്നെ എത്തും. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും.
പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത് നടപ്പിലാക്കും. മാത്രമല്ല, പ്രതിരോധ മേഖലയിൽ ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. 5 ജി ലേലം ഈ വർഷം നടപ്പിലാക്കുകയും സേവനങ്ങൾ അടുത്ത വർഷം മുതൽ ലഭ്യമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിന് ഒരു രാജ്യം ഒരു രജിസ്ട്രേഷൻ നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക