ന്യൂഡല്‍ഹി: അമിതാഭ് ബച്ചന്റെ ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കിലുള്ള ‘സോപാന്’ എന്നപേരുള്ള
വസതി 23 കോടി രൂപയ്ക്ക് വിറ്റു. വര്‍ഷങ്ങളായി ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
35 വര്‍ഷത്തിലേറെയായി ബച്ചന് കുടുംബത്തോടടുപ്പമുള്ള നെസോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒഅവ്നി ബാദറാണ് ഗുല്‍മോഹറിലെ വസ്തു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബച്ചന് മുംബൈയില്‍തന്നെ നിരവധി വീടുകളും സ്വത്തുക്കളുമുണ്ട്. അമിതാഭിനൊപ്പം ഭാര്യ ജയാബച്ചനും
മകന് അഭിഷേകും മരുമകള്‍ ഐശ്വര്യയും താമസിക്കുന്നത് മുംബൈയിലെ ‘ജല്‍സ’ എന്ന വീട്ടിലാണ്.
ഡല്‍ഹിയിലെ വസതിയില്‍ അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി
ബച്ചനുമാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക