ഒടുവിൽ കരസേനാസംഘം ബാബുവിനരികിലെത്തി. മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനത്തിയ കരസേനാസംഘം അടുത്തെത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ആവർത്തിക്കും, ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി നരേന്ദ്രമോദി
ഇവർ ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനുള്ള ശ്രമം തുടർന്നിരുന്നു. ഇന്നലെ രാത്രി മലകയറിയ പ്രത്യേക ദൗത്യസംഘമാണ് പുലര്‍ച്ചയോടെ ബാബുവിനരികിലെത്തിയിരിക്കുന്നത്.
ഒന്‍പത് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്. അതേസമയം യുവാവ് മലയിൽ കുടുങ്ങി ഏകദേശം നാല്പത് മണിക്കൂർ പിന്നിട്ടിട്ടുണ്ട്. മലയുടെ ഏറ്റവും മുകളിലാണിപ്പോൾ സൈന്യമുള്ളത്.
രഞ്ജി ട്രോഫി; കേരള ടീമിനെ ഇത്തവണയും സച്ചിന് ബേബി നയിക്കും, വൈസ് ക്യാപ്റ്റനായി വിഷ്ണു വിനോദ്
വൈകാതെ തന്നെ ബാബുവിനെ രക്ഷിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിച്ചേരുവാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക