സംസ്ഥാനത്തെ 53 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വിദ്യാകിരണം മിഷന്റെ ഭാഗമായി അടിസ്ഥാന-സൗകര്യ-ഭൗതിക വികസനം പൂര്‍ത്തിയാക്കികൊണ്ടാണ് 53 സ്കൂളുകള്‍ സംസ്ഥാനത്തിന് സമർപ്പിക്കുന്നത്.
സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്കൂളുകളാണ് കിഫ്ബിയുടെ അഞ്ച് കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പുറമേ പ്ലാന്‍ ഫണ്ട്, എം എല്‍ എ ഫണ്ട്, നബാര്‍ഡ് എന്നിവ വഴി പൂര്‍ത്തിയാക്കിയ സ്കൂളുകളും ഉണ്ട്. കൈറ്റ്, വാപ്കോസ്, ഇന്‍കെല്‍, കില എന്നിവയാണ് പദ്ധതിയുടെ പ്രധാന നിർവഹണ ഏജൻസികൾ.
പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തികൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ 34 സ്കൂളുകളുടെയും എംഎല്‍എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നു സ്കൂളുകളുടെയും ഉദ്ഘാടനവും ഇന്ന് നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക