നടി ആനിയുടെ പാചക റസ്റ്ററന്റ് ‘റിങ്സ് ബൈ ആനി’ ഇനി ഇടപ്പള്ളിയിലും. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഭർത്താവ് ഷാജി ൈകലാസും കുടുംബത്തിനൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്.
‘കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു.’–ആനി പറഞ്ഞു.
‘നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്റെ എല്ലാ കറികളും. ഇതും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു.’–ആനി കൂട്ടിച്ചേർത്തു.
https://youtu.be/ibjJQNDfKys
പ്രതികരിക്കാൻ ഇവിടെ എഴുതുക