തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമാവുക. ഗവർണർ നിയമസഭയിൽ എത്തിയതോടെ പ്രതിപക്ഷം ‘ഗോ ബാക്ക്’ വിളിച്ചു.
തുടർന്ന് പ്രതിപക്ഷ അംഗങ്ങളെ ഗവർണർ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്ന് പ്രതിപക്ഷത്തോട് ഗവർണർ പറഞ്ഞു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവർണർ ഓർമിപ്പിച്ചു.
സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലാണെന്ന ആരോപണം ശക്തമാക്കിയ പ്രതിപക്ഷം, ഇന്നത്തെ നയപ്രഖ്യാപനം ബഹിഷ്കരിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക