Home HOLLYWOOD ബഹിരാകാശത്ത് സിനിമ സ്റ്റുഡിയോ ഒരുങ്ങുന്നു ! ബഹിരാകാശത്ത് നിര്‍മിക്കുക ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ പുതിയ...

ബഹിരാകാശത്ത് സിനിമ സ്റ്റുഡിയോ ഒരുങ്ങുന്നു ! ബഹിരാകാശത്ത് നിര്‍മിക്കുക ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ പുതിയ സിനിമ

ബ്രിട്ടീഷ് ആസ്ഥാനമായുള്ള സ്പേസ് എന്റർടൈൻമെന്റ് എന്റർപ്രൈസസ് ബഹിരാകാശത്തു പുതിയ സിനിമ സ്റ്റുഡിയോ തുടങ്ങാനുള്ള പദ്ധതിയിടുന്നു. ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ പുതിയ സിനിമയാകും ബഹിരാകാശത്ത് നിര്‍മിക്കുക എന്നാണ് സൂചന.

ഈ സിനിമയ്ക്കു വേണ്ടി ബഹിരാകാശ സ്റ്റുഡിയോ നിര്‍മിക്കാനുള്ള ചുമതല ആക്‌സിം സ്‌പേസ് ഏറ്റെടുത്തു കഴിഞ്ഞു. 2024 ഡിസംബറിന് മുൻപ് ഈ ബഹിരാകാശ സ്റ്റുഡിയോയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

രാജ്യാന്തര ബഹിരാകാശ നിലയത്തോടെ ചേർന്ന് ഗോൾഫ് പന്തിന്റെ ആകൃതിയിയിൽ സ്റ്റുഡിയോ സജ്ജീകരിക്കാനാണ് നീക്കം. ഏകദേശം 20 അടി വിസ്തീർണത്തിലാണ് ഈ സ്റ്റുഡിയോ നിർമ്മിക്കാനൊരുങ്ങുന്നത്.

SEE1 എന്നാണ് സ്റുഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമ മാത്രമല്ല, കായിക മത്സരങ്ങളും ടെലിവിഷൻ പ്രോഗ്രാമുകളും തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ക്കും ഈ ബഹിരാകാശ സ്റ്റുഡിയോ വേദിയാകും.

ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെ ബഹിരാകാശത്ത് പോയി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും SEE1 ലേക്ക് ചിത്രീകരണം നടത്താം.

ബഹിരാകാശത്തു നിന്നുള്ള നിര്‍മാണം, ലൈവ് സ്ട്രീമിങ്, റെക്കോഡിങ്, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ എല്ലാ സേവനങ്ങളെല്ലാം ഈ സ്റ്റുഡിയോയില്‍ നിന്നും ലഭിക്കും.

Also Read :   ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ; റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയ 13 പേരെ രക്ഷപ്പെടുത്തി