കടം വാങ്ങിയ പണം കൊടുത്തു തീർക്കാൻ വിഷമിച്ച സമയത്താണു കല്ലിശേരി മലയിൽപറമ്പിൽ കിഴക്കേതിൽ പി.രാജേഷ്കുമാറിനെത്തേടി ഭാഗ്യം എത്തിയത്.
സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ രാജേഷ് വാങ്ങിയ എസ്കെ 958712 നമ്പർ ടിക്കറ്റിനാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കലക്ഷൻ ഏജന്റായ രാജേഷിനു വലിയ ആഗ്രഹങ്ങളൊന്നുമില്ല. ‘‘ബാധ്യതകൾ തീർക്കണം, പിന്നെ കൊച്ചു വീട് പണിയണം.’’
ഭാര്യ സി.പി.അനിതയ്ക്കും മക്കളായ ശിവാനിക്കും ശിവനന്ദയ്ക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കവേ രാജേഷ് പറഞ്ഞു. കല്ലിശേരി ജംക്ഷനിലെ ലോട്ടറിക്കച്ചവടക്കാരനായ തമ്പിയുടെ കയ്യിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക