സംസ്ഥാനത്ത് നടക്കുന്ന പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ വിമർശനവുമായി ബിജെപി. ഇത്തരം പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പറഞ്ഞു.
വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, ശക്തമായ മഴയ്ക്ക് സാധ്യത
മന്ത്രിമാരുടെ സ്റ്റാഫില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തില്‍ ആജീവനാന്ത പെന്ഷന് നല്കുന്നു. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇത്തരത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ളത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണല്‍ സ്റ്റാഫ് സംവിധാനമാണ്. രാജ്യത്തുള്ള ഒരു നിയമങ്ങളും ഇവിടെ ബാധകമല്ലെന്നും അദ്ദേഹം വിമർശിച്ചു.
‘എങ്ങും മോഷണം, തോക്കുകൾ ‘ഫ്രീ’, ആക്രമിക്കപ്പെട്ടേക്കും’: ഭീതിയോടെ മലയാളി പെൺകുട്ടിയുടെ അപേക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി 15 ശതമാനം പേരെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാര്‍ക്ക് പോലും വെറും 15 പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ ചീഫ് വിപ്പിന് പോലും 30ഓളം പേരാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക