ഇവി രജിസ്ട്രേഷൻ തങ്ങളുടെ സംസ്ഥാനത്ത് 157 ശതമാനം വർധിച്ചതായി മഹാരാഷ്ട്ര. 2021ലെ ഇവി പോളിസി പുറത്തിറക്കിയതിന് ശേഷം വർധനവുണ്ടായതായാണ് മഹാരാഷ്ട്രയുടെ ടൂറിസം, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അറിയിച്ചത്.
ഓഹരി വിപണി കനത്ത സമ്മർദ്ദത്തിൽ, നിഫ്റ്റി 16,500ന് താഴെ
ഇവി പോളിസി പ്രകാരം 2021ലെ വാഹന ബാറ്ററി ശേഷിയുടെ ഒരു kWh-ന് 5,000 രൂപ മഹാരാഷ്ട്ര സർക്കാർ ഇൻസെന്റീവ് വാഗ്ദാനം ചെയ്യുമെന്നതായിരുന്നു.
7,400 ഇവികൾ ആണ് 2019 – 2020 ൽ മുംബൈയിൽ മാത്രം രജിസ്റ്റർ ചെയ്തത്. 2020-2021ൽ 9,461 ഇവികളായി ഇതുയർന്നു. 2025 ഓടെ ഒരു വർഷം പുതിയ വാഹന രജിസ്ട്രേഷനുകളുടെ 10 ശതമാനം അല്ലെങ്കിൽ 3,00,000 EV-കളിലേക്ക് ഇവികൾ സംഭാവന ചെയ്യുക എന്നതാണ് പോളിസിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക