സംസ്ഥാനത്തുണ്ടാകുന്ന പോലീസ് വീഴ്ചകൾ ഗുരുതരമായി ഉയർത്തിക്കാട്ടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
റഷ്യന്‍ ടി വി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്
സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരായ വിമര്‍ശനത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് വീഴ്ചകൾ ഒറ്റപ്പെട്ടതാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്.
ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ സംബന്ധിച്ച് ഒറ്റപ്പെട്ട വിമർശനങ്ങൾ എല്ലാ കാലത്തും ഉയർന്നിട്ടുണ്ടെന്നും പോലീസിനെ വിമർശിക്കുവാൻ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, ഐഎഎസ് ഉദ്യോഗസ്ഥരിലും പ്രശ്നക്കാര്‍ ഉണ്ടെന്നും പിണറായി സര്‍ക്കാരിന് ഇവരെ തിരുത്താനാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക