രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ നിർണായക ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. ഹിന്ദി ഹൃദയഭൂമി ഉൾപ്പെടെ ബിജെപിയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന് വലിയ പ്രഹരമാണ് ഏൽക്കേണ്ടി വന്നത്.
മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നതിന് കാരണമായത്; കെ ടി ജലീൽ
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും പക്ഷെ പരിശ്രമം വോട്ടാക്കാനായില്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിന്റെ നന്മ ലക്ഷ്യം വച്ചുകൊണ്ടാണ് തങ്ങൾ പ്രവർത്തിച്ചതെന്നും പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക