അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ബിജെപിയ്ക്ക് ശക്തമായി മുന്നേറുവാനും സാധിച്ചു.
കോൺഗ്രസ് നേരിട്ട നാണംകെട്ട തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ നേതൃത്വത്തെ പ്രതിരോധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാര്‍ട്ടിയുടെ മുന്‍നിര നേതാവ് ഡികെ ശിവകുമാര്‍.
ഗാന്ധികുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവനം സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തിന് കാരണം തന്നെ അവരാണ്. അധികാരത്തിന് ദാഹിക്കുന്നവര്‍ക്ക് ദയവായി പോകാം, വ്യക്തിപരമായ നേട്ടങ്ങള്‍ കാണുന്ന ആളുകള്‍ കോണ്‍ഗ്രസ് വിടുകയാണ്.
ബാക്കിയുള്ളവര്‍ക്ക് അധികാരത്തില്‍ താല്‍പ്പര്യമില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടും വിശ്വസ്തരാണ്, ഗാന്ധി കുടുംബത്തോടൊപ്പം എപ്പോഴും നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക