വൈശാഖിന്റെ സംവിധാനത്തിലെത്തിയ പുതിയ ചിത്രം നൈറ്റ് ഡ്രൈവിന് പ്രശംസയുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
ലക്ഷണമൊത്ത ത്രില്ലറാണ് ചിത്രമെന്നും തിയറ്ററില്‍ത്തന്നെ കണ്ട് അനുഭവിക്കേണ്ട ഒന്നാണെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
നൈറ്റ് ഡ്രൈവ്. ലക്ഷണമൊത്ത ത്രില്ലർ. അഭിലാഷ് പിള്ള എന്ന മികച്ച തിരക്കഥാകൃത്തും വൈശാഖ് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാനും ചേർന്നപ്പോൾ ഒരടിപൊളി സിനിമ.
റോഷനും അന്നയും സിദ്ധിഖ് ഇക്കയും ഇന്ദ്രേട്ടനും എല്ലാവരും മികച്ചു നിന്നു. തിയറ്ററില്‍ നിന്നുതന്നെ തീര്‍ച്ഛയായും കാണേണ്ട ചിത്രം, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ചിത്രമാണ് ഇത്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ പ്രചാരണ കോലാഹങ്ങളുണ്ടായിരുന്നില്ല. സൂപ്പര്‍താര ബാഹുല്യവും ചിത്രത്തിനുണ്ടായിരുന്നില്ല.
ഒരു കൊച്ചു ചിത്രം എന്ന നിലയിലാണ് സംവിധായകൻ വൈശാഖ് ‘നൈറ്റ് ഡ്രൈവി’നെ അഭിമുഖങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നത്. ‘പുലിമുരുകൻ’ പോലുള്ള തന്റെ ചിത്രങ്ങളുമായി താരതമ്യം അരുത് എന്നും വൈശാഖ് എടുത്തു പറഞ്ഞിരുന്നു.
കാമ്പുള്ള കഥയിലാണ് പുതിയ ചിത്രമെന്ന് വൈശാഖ് വ്യക്തമാക്കിയിരുന്നു. വൈശാഖിനൊപ്പം പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും ചേര്‍ന്നപ്പോള്‍ ത്രില്ലിംഗായ ഒരു സിനിമാക്കാഴ്ചാ അനുഭവമാണ് തിയറ്ററുകളില്‍ നൈറ്റ് ഡ്രൈവ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക