പെട്രോൾ- ഡീസൽ വില വർധനയ്ക്കൊപ്പം സിഎൻജി വിലയും വാണിജ്യ സിലിണ്ടറിന്റെ വിലയും കുത്തനെ വർധിപ്പിച്ചു. കൊച്ചിയിൽ സിഎൻജി വില 80 രൂപയായി ഉയർന്നു. 72 രൂപയായിരുന്നു നേരത്തെ കൊച്ചിയിലെ വില. ഒരു കിലോ സിഎൻജി വിലയിൽ എട്ട് രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് അധിക നികുതി ഭാരം ഉൾപ്പടെ പല സാധനങ്ങൾക്കും വില ഉയരുന്നതിനിടെയാണ് സിഎൻജി വിലയിലും വർധനവ് ഉണ്ടായിരിക്കുന്നത്. ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണുള്ളത്. നഗര വാതക വിതരണക്കാരുടെ വര്‍ധിച്ച ചെലവ് നികത്താനും, ശക്തമായ ലാഭം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക