റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വീണ്ടും മാറ്റമില്ലാതെ നില നിർത്തി. തുടർച്ചയായി 11-ാം തവണയാണ് ഇത്തരത്തിൽ മാറ്റമില്ലാതെ നിലനിർത്തുന്നത്. റഷ്യ – യുക്രൈൻ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ താളം തെറ്റിക്കും എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും എത്തുന്നു
2022-23 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ വായ്പാനയമാണ് റിസർവ് ബാങ്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ നയപ്രകാരം, റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ തുടരുമെന്നാണ് അറിയിക്കുന്നത്. മാത്രമല്ല, റിവേഴ്സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഒമിക്രോൺ തരംഗത്തിന്റെ പിടിയിൽ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോൾ കരകയറി കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക