ന്യൂഡല്‍ഹി: ഐഫോണ്‍ 13 ഉത്പാദനത്തിന് ഇന്ത്യയില്‍ തുടക്കമിട്ട് ആപ്പിള്‍. ഫോക്സ്കോണിന്റെ ചെന്നൈയിലെ ഫാക്ടറിയിലാണ് മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍ 13 നിര്‍മ്മിക്കുന്നത്. ആപ്പിളിനുവേണ്ടി കരാറടിസ്ഥാനത്തില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫോക്സ്കോൺ.
ക്യാമറയിലും സോഫ്റ്റ്വെയറിലും മൊത്തം പെര്‍ഫോമന്‍സിലും രൂപകല്പനയിലും ഏറെ മുന്നില്‍നില്‍ക്കുന്ന ‘ആഡ്വാന്‍സ്ഡ് 5ജി” ഫോണാണ് ഐഫോണ്‍ 13 എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
എ15 ബയോണിക് ചിപ്പാണ് ഐഫോണ്‍ 13ന്റെ മറ്റൊരു പ്രത്യേകത ഇത് അതിവേഗവും മികവുറ്റതുമായ പ്രകടനം കാഴ്ചവയ്ക്കുന്നു.
ഉയര്‍ന്ന ബാറ്ററി-ലൈഫ്, ഫ്ലാറ്റ്-എഡ്ജ് ഡിസൈന്‍ എന്നിവയും മികവാണ്.
2017ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണത്തിന് തുടക്കമിട്ടത് ഐഫോണ്‍ എസ്.ഇ ആയിരുന്നു ആദ്യമോഡല്‍. ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. 74,900 രൂപ മുതലാണ് ഐഫോണ്‍ 13ന് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക