കൊച്ചി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പിന്തുണച്ച എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പ്രസ്താവന വിവാദത്തിലായി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ന്യായീകരിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളി ആരാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
പാര്‍ട്ടി നേതൃത്വത്തെ തള്ളിപറയുന്ന കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിക്ക് അപമാനമാണെന്നും കുന്നപ്പള്ളിക്കെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക