ട്വിറ്റർ വാങ്ങാൻ താൻ തയ്യാറാണെന്ന വാഗ്ദാനവുമായി സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. 41 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തന്റെ വാഗ്ദാനം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ബില്യൻ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഇലോൺ മസ്ക് അടുത്തിടെ ചിലവാക്കിയിരുന്നു.
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണത്തെ കുറിച്ച് അറിയാം
ട്വിറ്ററിന്റെ ഓഹരികൾ ഇലോൺ മസ്ക് സ്വന്തമാക്കിയതോടെ ട്വിറ്റർ ഡയറക്ടർ ബോർഡിന്റെ ഭാഗമാകും അദ്ദേഹമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, ട്വിറ്റർ ബോർഡിൽ അംഗമാകാൻ മസ്ക് വിസമ്മതിക്കുകയായിരുന്നു. അവസാന നിമിഷത്തിലെ അദ്ദേഹത്തിന്റെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ലായിരുന്നു.
പുതിയ മാറ്റങ്ങൾ ട്വിറ്ററിൽ കൊണ്ടുവരുമെന്ന് മസ്ക് അറിയിച്ചിരുന്നു. മൂന്ന് ബില്യൻ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഇലോൺ മസ്ക് സ്വന്തമാക്കിയത്. ഓഹരികൾ സ്വന്തമാക്കിയതിന്റെ ഭാഗമായി ട്വിറ്ററിൽ പുതിയ നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക