കണ്ണൂർ: ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
ഇത്തരമൊരു ബോർഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും അതിപ്പോൾ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തിനില്ലെന്നുമാണ് ജയരാജന്റെ പ്രതികരണം.
‘ആരാധനാലയങ്ങൾ പവിത്രമാണ്, അവിടം സംഘർഷ ഭൂമിയാക്കാൻ ആരും ഉപയോഗിക്കാൻ പാടില്ല. ഇത്തരമൊരു ബോർഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അതിപ്പോൾ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തില്ല. വിവിധ സംസ്ഥാനങ്ങളിൽ മത ചിഹ്നങ്ങൾ ഉപയോഗിച്ച് ആളുകളെ വേർതിരിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഭാരവാഹികളുടെ നടപടി ഭൂഷണമല്ല’, ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക