നമ്മുടെ ഐഡി കാർഡുകളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ആധാർ കാർഡുകൾ. ഇന്ത്യൻ പൗരനാണെങ്കിൽ നിർബന്ധമായും ആധാർ കാർഡ് എടുത്തിരിക്കണം. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും അടിസ്ഥാനപരവും ആധികാരികവുമായ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്ന ഒന്നാണ് ആധാർ കാർഡുകൾ. ആധാർ കാർഡുകൾ കളഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കാം? ഇന്ന് നമ്മുടെ ഒക്കെ പക്കൽ കാർഡ് രൂപത്തിലാണ് ആധാർ കാർഡുകൾ ഉള്ളത്. ഇത് എവിടെയെങ്കിലും മറന്നു വെക്കാനോ കളഞ്ഞുപോകാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.
നമ്മുടെ വ്യക്തിപരമായ എല്ലാ വിവരങ്ങളും അടങ്ങുന്ന രേഖയാണിത്. അത് കളഞ്ഞുപോയാൽ വേറെ ഒരാൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ആധാർ കാർഡുകൾ കൃത്യമായി സൂക്ഷിക്കാൻ ഏറ്റവും നല്ല വഴി ഡിജി ലോക്കറിൽ സൂക്ഷിക്കുക എന്നതാണ്. എന്താണെന്നല്ലേ. പരിശോധിക്കാം… ഡിജിലോക്കറിൽ സൂക്ഷിക്കുന്നത് വഴി ആധാർ കാർഡുകൾ കാലാകാലത്തോളം കൈമോശം വരാതെ ക്ലൗഡ് സ്റ്റോറേജിൽ സുരക്ഷിമായി വെക്കാം.