തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും സിനിമാ സ്റ്റൈലില്‍ പിന്തുടര്ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
കൊടുങ്ങല്ലൂർ സ്വദേശി അരുൺ , പടിഞ്ഞാറെ വെമ്പല്ലൂർ കാരേപ്പറമ്പിൽ ആദർശ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് വില്പനക്കായി സൂക്ഷിച്ച 1.570 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി
കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബ്രിജുകുമാർ, എസ്.ഐ മാരായ കെഎസ് സൂരജ്, ആനന്ദ് കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്ഐ പിസി സുനിൽ, വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോകാൻ ശ്രമിച്ച ഹിമാലയൻ ബുള്ളറ്റ് ബൈക്കിന് കുറുകെ പൊലീസ് ജീപ്പിട്ട് തടഞ്ഞു.
എന്നിട്ടും ഇവർ പൊലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക