സാംസങ് അതിന്റെ ഏറ്റവും പുതിയ പ്രോസ്സസ്സര്‍ എക്സിനോസ് 1280 എസ്ഒസി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ പ്രോസസര്‍ 5nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്, വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകളില്‍ ഇത് അവതരിപ്പിക്കപ്പെടും.
പുതിയ എക്സിനോസ് 1280 എസ്ഒസി ഉള്ള എ – സീരീസിന് കീഴില്‍ സാംസങ് ഇതിനകം തന്നെ കുറച്ച് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇതില്‍ ഗ്യാലക്സി എ 53 5ജി, ഗ്യാലക്സി എം 53 5ജി, ഗ്യാലക്സി എം 33 5ജി എന്നിവ ഉള്‍പ്പെടുന്നു. എക്സിനോസ് 1280 എസ് ഒ സി 5nm E U V പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
രണ്ട് Cortex – A 78 കോറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഒക്ടാ-കോര്‍ സിപിയു ഇതിനുണ്ട്. SoC-ന് ആറ് ലോ-പവര്‍ Cortex എ 55 കോറുകളും ഒരു ARM Mali G 68 G P U ഉം ഉണ്ട്. മികച്ച കാര്യക്ഷമതയ്ക്കായി ഫ്യൂസ്ഡ് മള്‍ട്ടിപ്ലൈ-ആഡ് (എഫ്എംഎ) ഉപയോഗിച്ച് ചിപ്സെറ്റ് ഒപ്റ്റിമൈസ് ചെയ്തതായി സാംസങ് അറിയിച്ചു.
ഇതിനുപുറമെ, ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് മള്‍ട്ടി-ഒബ്ജക്റ്റ് നിരീക്ഷണം, സീന്‍ സെഗ്മെന്റേഷന്‍, തത്സമയ ചലന വിശകലനം തുടങ്ങിയ മെച്ചപ്പെടുത്തിയ എ ഐ ഫംഗ്ഷനുകളും കൊണ്ടുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക